പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും

എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ.

By Trainee Reporter, Malabar News
Air Arabia
Representational Image
Ajwa Travels

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകൾ.

ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ടു 10.40ന് ഷാർജയിൽ എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിൽ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യൻ എയർപോർട്ടുകളിലേക്കും യാത്രാ സൗകര്യം എയർ അറേബ്യ നൽകുന്നതുകൊണ്ട് കൂടുതൽ ആളുകൾ ഈ സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

ബാത്തിന മേഖലയിലെ പ്രവാസികൾക്ക് എയർ അറേബ്യ സർവീസ് പ്രതീക്ഷ നൽകുന്നതാണ്. സുഹാർ എയർപോർട്ടിൽ നിന്ന് നേരത്തെ സർവീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയർ അറേബ്യയും സലാം എയറും. എയർ അറേബ്യ സർവീസ് സജീവമായാൽ വടക്കൻ ബാത്തിന മേഖലയിലെ യാത്രാ പ്രതിസന്ധി കുറയും. സുഹാർ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർധനവാണ് ഉള്ളത്.

Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE