സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍; വിമർശിച്ച് വെള്ളാപ്പള്ളിയും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു.

സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍ നായര്‍ മറുകണ്ടം ചാടി. അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകള്‍ വന്നു. പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തുമെന്ന് കരുതുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു.

എന്‍എസ്എസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ്ണ ശക്‌തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എന്‍എസ്എസ് കാണിച്ചത് നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എല്‍ഡിഎഫ് നേടിയത് തകര്‍പ്പന്‍ വിജയമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ മേഴ്‌സിക്കുട്ടിയമ്മയെ കടന്നാക്രമിച്ചു. ബൂര്‍ഷ്വാ സ്വഭാവമാണ് മേഴ്‌സിക്കുട്ടിയമ്മക്കെന്നും എസ്എന്‍ഡിപിയെ അവര്‍ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

Also Read: പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE