പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മമ്മൂട്ടി

By Trainee Reporter, Malabar News

തിരുവനന്തപുരം: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. “നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനാർഥികൾക്കും ഭരണത്തുടർച്ചയിലേക്ക് കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ” എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. പിണറായി വിജയനോടൊപ്പമുള്ള ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ

Posted by Mammootty on Sunday, May 2, 2021

നടൻ മോഹൻലാലും നേരത്തെ പിണറായി വിജയന് അഭിനന്ദനങ്ങൾ നേർന്നിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി, റിമ കല്ലിങ്കൽ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, നിവിൻ പോളി തുടങ്ങി സിനിമാരംഗത്തെ നീണ്ട നിര തന്നെ പിണറായിക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തിയിരുന്നു.

Read also: യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം; ആര്യാടൻ മുഹമ്മദ്‌

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE