അല്‍-ഖ്വയ്ദ ബന്ധം; ഒരാള്‍ കൂടി എന്‍ഐഎ പിടിയില്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

കൊല്‍ക്കത്ത: തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി അറസ്റ്റ് ചെയ്‌ത് എന്‍ഐഎ. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശി ഷമീം അന്‍സാരിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. വീട്ടില്‍ വെച്ചാണ് ഇയാളെ എന്‍ഐഎ സംഘം പിടികൂടിയത്.

മൂന്ന് വര്‍ഷത്തോളം ഇയാള്‍ കേരളത്തില്‍ ജോലി ചെയ്‌തതായി എന്‍ഐഎ വ്യക്തമാക്കി. ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് ഷമീം. പശ്ചിമ ബംഗാളില്‍ വെച്ച് ആറ് പേരെയും കേരളത്തില്‍ വെച്ച് മൂന്ന് പേരെയും എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

Read Also: ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE