മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

By Trainee Reporter, Malabar News
Malabar-News_MV-Govindhan
Ajwa Travels

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക് വലിയ അനുഗ്രഹമാകും. കൂടാതെ, കൃഷി വലിയ രീതിയിൽ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

29 ശതമാനത്തിൽ താഴെ മാത്രം മദ്യത്തിന്റെ അംശമുള്ള ഉൽപ്പന്നങ്ങൾ സാധാരണ രീതിയിൽ ഉൽപ്പാദിപ്പിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി. പഴം, പച്ചക്കറി തുടങ്ങിയവയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. വൈനും വീര്യം കുറഞ്ഞ മദ്യവും ഉൾപ്പടെയുള്ളതെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുത്താനാകും. പുതിയ മദ്യനയം ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Most Read: ‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE