അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ്‌ അന്വേഷണം

By Staff Reporter, Malabar News
k sudhakaran-allegations
Ajwa Travels

കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിജിലൻസ് ഡയറക്‌ടർ ഉത്തരവിട്ടു. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

കെ കരുണാകരൻ ട്രസ്‌റ്റിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും സുധാകരന്റെ മുൻ ഡ്രൈവർ ആരോപിച്ചിരുന്നു. പരാതിയെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിജിലൻസ് ഡയറക്‌ടർ ഉത്തരവിട്ടത്. പരാതി കോഴിക്കോട് വിജിലൻസ് എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.

Read Also: വിവാദ മരംമുറി ഉത്തരവിന് പിന്നിൽ മുൻ റവന്യൂ മന്ത്രി; തെളിവുകൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE