മുംബൈ: അമ്പത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വിടുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്. പൂര്‍ണ്ണമായും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന വിശേഷങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആമിര്‍ ഖാന് പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിക്കുമെന്നും ആമിർ ഖാൻ ട്വീറ്റ് ചെയ്തു.
‘പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. എന്റെ ഹൃദയം നിറഞ്ഞു. മറ്റൊരു അർഥത്തില്‍ ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്. കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും പിന്മാറുന്നു. എകെപി പ്രൊഡക്ഷന്‍സ് വഴി എന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നതാണ്’, ആമിര്‍ ട്വിറ്ററിലെഴുതി.
— Aamir Khan (@aamir_khan) March 15, 2021
മാര്‍ച്ച് പതിനാലിനായിരുന്നു ആമിറിന്റെ അമ്പത്തിയാറാം പിറന്നാള്‍. താരത്തിന് ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
Read also: ദുഷ്യന്തനാകാൻ ദേവ് മോഹൻ; സാമന്തക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം