മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു

By Trainee Reporter, Malabar News
school bus accident in Marat
Ajwa Travels

എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. വൈദ്യുത പോസ്‌റ്റിലെ കേബിളിൽ ബസ് കുരുങ്ങിയതാണ് അപകടത്തിന് കാരണമായത്.

സംഭവം നടക്കുമ്പോൾ വൈദ്യുതി ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രശ്‌നം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്‌റ്റിന്‌ സ്‌റ്റേ കമ്പികൾ ഇല്ലാത്തതും അപകട കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, കേബിളുകൾ മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് നഗരസഭയുടെ വിശദീകരണം.

Most Read: എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE