തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

By News Bureau, Malabar News
Young man assaults his wife while intoxicated
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥക്കുള്‍പ്പടെ ആക്രണത്തില്‍ പരിക്കേറ്റു.

ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു.

കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം ഗുണ്ടാ സംഘം വീടുകയറി ആക്രമണം നടത്തിയിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞുവെന്ന് ആരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പോലീസ് ഇതുവരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഈ പ്രതികൾ തന്നെയാണ് ഇന്നലത്തെ ആക്രണത്തിനും പിന്നിലെന്നാണ് സംശയം.

Most Read: കെ റെയിൽ; സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE