കെ റെയിൽ; സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന്

By Desk Reporter, Malabar News
Disqualification of Rahul Gandhi
Representational Image
Ajwa Travels

കൊച്ചി: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ വരെയുള്ള ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൽഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ളോക്ക്, ഡിസിസി പ്രസിഡണ്ടുമാർ, കെപിസിസി ഭാരവാഹികൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്‌ത കൺവൻഷനാണ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Most Read:  ഒമൈക്രോൺ; സംസ്‌ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE