മൂന്നാറിലെ സിഎസ്‌ഐ സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു

By Staff Reporter, Malabar News
csi-devaprasad
Ajwa Travels

വെള്ളറട: മൂന്നാറിലെ വൈദിക സമ്മേളനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ആറയൂർ സ്വദേശിയായ ദേവപ്രസാദാണ് മരിച്ചത്. സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്‌മിനിസ്ട്രേറ്റീവ് അംഗം കൂടിയാണ് ദേവപ്രസാദ്‌. ഭാര്യ: ക്രിസ്‌തുരാജം, (റിട്ട ഗവ. നഴ്‌സ്). മക്കൾ: ഡാനിഷ്, അജീഷ്.

ഒരുമാസം മുമ്പാണ് സിഎസ്ഐ സഭയുടെ ധ്യാനയോഗം മൂന്നാറിൽ നടന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. പങ്കെടുത്ത വൈദികരിൽ ഒട്ടേറെ പേർക്ക് രോഗബാധയുണ്ടായി. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തിരുന്നു.

Read Also: കുംഭമേളയിൽ പങ്കെടുത്ത ബന്ധുവുമായി സമ്പർക്കം; ഡോക്‌ടർ ഉൾപ്പടെ 13 പേർക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE