കോവിഡ് ചട്ടലംഘനം; പയ്യന്നൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

By Staff Reporter, Malabar News
Poster Protest against Kottayam Congress Leaders

കണ്ണൂർ: പയ്യന്നൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസം നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പൊതുപരിപാടി സംഘടിപ്പിച്ചതിന് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്‌ചയാണ് പയ്യന്നൂര്‍ കൊക്കാനാശ്ശേരിയില്‍ കോൺഗ്രസ് നേതൃത്വം സജിത് ലാല്‍ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചത്. നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൽഘാടനം ചെയ്‌ത പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആളുകള്‍ പങ്കെടുത്തത്.

സംഭവത്തില്‍ കെപി മോഹനന്‍, നവനീത് നാരായണന്‍, ആകാശ് ഭാസ്‌കരന്‍, പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍ കെ രൂപേഷ്, വിസി നാരായണന്‍, കെടി ഹരീഷ് തുടങ്ങി കണ്ടാലറിയാവുന്ന നൂറില്‍പ്പരം പ്രവര്‍ത്തകര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Malabar News: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE