ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന പതിനൊന്നു രോഗികള്‍ക്ക് അടക്കം 13 പേര്‍ക്ക് ഒരു ഡോക്‌ടറില്‍ നിന്ന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കുംഭമേളയില്‍ പങ്കെടുത്ത ഭാര്യാ മാതാവിൽ നിന്നാണ് ഡോക്‌ടര്‍ക്ക് രോഗം പിടിപെട്ടത്. കൂടാതെ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 18 പേര്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്.
എന്നാൽ ഒരുദിവസം മാത്രമാണ് ഡോക്‌ടര്‍ ആശുപത്രിയില്‍ വന്നതെന്നും ഇദ്ദേഹത്തിന്റെ ബന്ധു കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഉടന്‍ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോവിഡ് അതീവ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഹരിദ്വാറില്‍ കുംഭമേള നടത്തിയത്. കോവിഡ് സമയത്തെ കുംഭമേളക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അധികൃതർ മേള ഒഴിവാക്കിയില്ല. ഇതിന് പിന്നാലെ നിരവധി പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചരുന്നു. കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്ന് ഉറപ്പായപ്പോൾ പ്രതീകാത്‌മകമായി നടത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് കുംഭമേള നിർത്തിവച്ചത്.
Read also: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി