‘ആന്റി റോമിയോ’ പരാമർശം; യോഗിക്ക് മറുപടിയുമായി മഹുവ മൊയ്‌ത്ര

By Staff Reporter, Malabar News
mahua-moitra against pm
Ajwa Travels

കൊൽക്കത്ത: ബിജെപി അധികാരത്തിൽ എത്തിയാല്‍ ബംഗാളില്‍ സ്‌ത്രീ സുരക്ഷക്കായി ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. റോമിയോകളെ ഞങ്ങൾക്ക് ഇഷ്‌ടമാണെന്നായിരുന്നു മഹുവ പറഞ്ഞത്.

ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ഞങ്ങൾ ബംഗാളികൾ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവരും സംഗീതത്തെയും, കവിതയെയും പ്രണയിക്കുന്നവരും ആണ്, ഒപ്പം റോമിയോകളെയും ഞങ്ങൾ ഇഷ്‌ടപ്പെടുന്നു’ മഹുവ പറഞ്ഞു.

ലൗ ജിഹാദിന് പിന്നാലെയാണ് പശ്‌ചിമ ബംഗാളില്‍ പുതിയ കാര്‍ഡിറക്കി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സ്‌ത്രീ സുരക്ഷക്കായി യുപിയിൽ നിലവിലുള്ളത് പോലെ ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നും അവരുടെ അവസ്‌ഥ വളരെ പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പുതിയ പരാമര്‍ശം. തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് യോഗി പരാമർശം നടത്തിയത്.

Read Also: കോവിഡ് കാലത്ത് പരീക്ഷ; വിമർശിച്ച് പ്രിയങ്കാ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE