നിയുക്‌ത മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

By Staff Reporter, Malabar News
V-Abdurahman
കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ
Ajwa Travels

മലപ്പുറം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിലെ നിയുക്‌ത മന്ത്രിയായ വി അബ്‌ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്‌ത സമ്മര്‍ദ്ദം കൂടിയതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അബ്‌ദുറഹ്‌മാൻ.

ആശുപത്രിയിൽ നിന്ന് നാളെ നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുമെന്നുമാണ് വിവരം. ലീഗ് കോട്ടയായിരുന്ന താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് അബ്‌ദുറഹ്‌മാൻ നിയമസഭയിലേക്ക് എത്തിയത്. ഇതാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാൻ കാരണമായത്.

Read Also: പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE