പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം അറിയിച്ചത്.

റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് റിമ ചോദിച്ചു. ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു എന്നും റിമ പറഞ്ഞു.

‘ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക’ എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. മന്ത്രി സ്‌ഥാനത്തിരിക്കെ നിയമസഭയില്‍ ശൈലജ നടത്തിയ ശ്രദ്ധേയ പ്രസംഗത്തിലെ ഒരു വരി ചോദ്യത്തിലാണ് റിമയുടെ പോസ്‌റ്റിന്റെ തുടക്കം.

“പെണ്ണിനെന്താ കുഴപ്പം? അഞ്ച് വര്‍ഷം നീണ്ട ലോകോത്തര നിലവാരത്തിലുള്ള സേവനത്തിനും ഒരു റെക്കോര്‍ഡ് വിജയത്തിനും സിപിഎമ്മില്‍ താങ്കള്‍ക്ക് ഇടം നേടിത്തരാന്‍ ആവുന്നില്ലെങ്കില്‍ മറ്റെന്തിനാണ് അതിനു കഴിയുക? ഈ ജനവിധി നിങ്ങള്‍ക്കു വേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍, പാര്‍ട്ടിയിലെ ജനകീയ മുഖമായിരുന്നതിനും നിങ്ങളുടെ കഠിനാധ്വാനത്തിനും”,- റിമ ഫേസ്ബുക്കില്‍ കുറിച്ചു. #bringourteacherback, #BringBackShailajaTeacher എന്നീ ഹാഷ്‍ ടാഗുകളും റിമ പോസ്‌റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഗായിക സിതാര കൃഷ്‌ണകുമാർ, നടിയും സംവിധായികയുമായ ഗീതു മോഹന്‍ ദാസ്, നടി സംയുക്‌ത മേനോന്‍, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.

Also Read:  സത്യപ്രതിജ്‌ഞാ ചടങ്ങ്; ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE