സത്യപ്രതിജ്‌ഞാ ചടങ്ങ്; ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ

By Staff Reporter, Malabar News
Shafi Parambil
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

യുഡിഎഫ് എംഎൽമാർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം ‘ആ 500ൽ ഞങ്ങളില്ല’ എന്ന നിലപാട് വ്യക്‌തമാക്കി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധ നേടുകയാണ്.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ അനുകൂലിച്ച് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നല്ല തീരുമാനമെന്നും, ഈ നാടിനോട് ചെയ്യുന്ന നല്ല കാര്യമാണെന്നും ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള സ്‌ഥലത്ത് കൂടുന്നതിനോട് ഒട്ടും യോജിക്കാനാകില്ലെന്നുമാണ് പൊതുവേയുള്ള അഭിപ്രായങ്ങൾ. സത്യപ്രതിജ്‌ഞയില്‍ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി പങ്കെടുക്കുമെന്നും കണ്‍വീനര്‍ എംഎം ഹസൻ വ്യക്‌തമാക്കിയിരുന്നു.

Read Also: പ്രതിപക്ഷ നേതൃസ്‌ഥാനം; തീരുമാനം ഹൈക്കമാൻഡിന് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE