ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ അര്‍ജന്റീനക്കും ഉറുഗ്വായിക്കും ജയം

By Staff Reporter, Malabar News
malabarnews-arguru
Maxi Gomez, Lionel Messi
Ajwa Travels

ബ്യുണസ് ഐറിസ്/മോണ്ടിവിഡിയൊ: ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ കരുത്തരായ അര്‍ജന്റീനക്കും ഉറുഗ്വായിക്കും മികച്ച ജയം. മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന ഇക്വഡോറിനെ മറികടന്നപ്പോള്‍ സുവാരസ് സ്‌കോര്‍ ചെയ്‌ത മല്‍സരത്തില്‍ ഉറുഗ്വായ് ചിലിയെ തോല്‍പ്പിച്ചു.

എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം. കളിയുടെ ആദ്യ പകുതിയിലാണ് മെസ്സി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്. പിന്നീട് ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. വിരസമായ മല്‍സരത്തില്‍ അര്‍ജന്റീന തങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല, എങ്കിലും ജയത്തോടെ മൂന്നു പോയിന്റ് നേടിയത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

സുവാരസ് സ്‌കോറിങ്ങിനു തുടക്കമിട്ട മല്‍സരത്തില്‍ ചിലി പൊരുതിയെങ്കിലും ജയം അകന്നു നിന്നു. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ മാക്‌സി ഗോമസ് നേടിയ അപ്രതീക്ഷിത ഗോളാണ് ഉറുഗ്വായിക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്.

Read Also: ‘ഷെഫീല്‍ഡ്’ മലബാറിലേക്ക്; ക്വാര്‍ട്‌സ് എഫ്‌സിയെ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് വമ്പന്‍മാര്‍

വടക്കേ അമേരിക്കയിലെ ഒഴിവുള്ള നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തില്‍ ബ്രസീലും, അര്‍ജന്റീനയും, ഉറുഗ്വായും, കൊളംബിയയുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍. ബ്രസീല്‍-ബൊളീവിയ, കൊളംബിയ- വെനിസുവേല പോരാട്ടമാണ് അടുത്തതായി നടക്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE