അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ പെരേയ്റ കേരളാ ബ്ലാസ്റ്റേഴ്സില്‍. ഐഎസ്എല്ലിന്റെ ഈ സീസണില്‍ ടീമിലേക്കെത്തുന്ന ആദ്യത്തെ വിദേശതാരമാണ് പെരേയ്റ. ഗ്രീക്ക് ക്ലബായ അപ്പോളോന്‍ ലിമാസോളില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബര്‍ത്തലോമ്യൂ ഒഗ്ബച്ചേ ടീം വിട്ടതിനുശേഷം, നിരാശയിലായിരിക്കുന്ന ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നതാണ് പുതിയ വാര്‍ത്തകള്‍. കളത്തിലെ അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് പെരേയ്റ. സ്ട്രൈക്കര്‍,വിങ്ങര്‍, ക്രീയേറ്റീവ് മിഡ്ഫീല്‍ഡര്‍ റോളുകളിലും മിന്നുന്ന താരമാണ് ഈ 32 വയസ്സുകാരന്.
വരാനിരിക്കുന്ന സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ശക്തിപ്പെടുത്താന്‍ ഈ അര്‍ജന്റീനിയന്‍ താരത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. പെരേയ്റയെ കൂടാതെ സ്പാനിഷ് താരം സെര്‍ജിയോ ഡിസോഞ്ചയും ഈ വര്‍ഷം കേരളത്തിന് വേണ്ടി കളത്തിലിറങ്ങും.