പ്രേക്ഷകമനം കീഴടക്കി ‘ആർക്കറിയാം’ ട്രെയ്‌ലർ

By Staff Reporter, Malabar News
arkkariyam movie
Ajwa Travels

സനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആർക്കറിയാ’മിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്. താരങ്ങളുടെ വേറിട്ട പ്രകടനം കൊണ്ട് സമ്പന്നമായ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മൂൺഷോട്ട് എന്റർടെയ്‌ൻമെന്റ്സിന്റെയും, ഒപിഎം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിരമിച്ച ഗണിത അധ്യാപകന്റെ വേഷമാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

പാർവ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേർളിയും റോയിയുമായി എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ രണ്ടു ടീസറിനും, ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രാഹകൻ ആവുന്ന ചിത്രത്തിനായി ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്‌തനായ സംഗീതജ്‌ഞൻ സഞ്‌ജയ് ദിവേച്ഛയാണ് ഈണം പകരുന്നത്.

Read Also: കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE