‘ആർക്കറിയാം’ ഏപ്രിൽ മൂന്നിന് പ്രേക്ഷകർക്ക് അരികിലേക്ക്

By Staff Reporter, Malabar News
arkkariyam
Ajwa Travels

ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോൺ വർഗീസ് സംവിധാനം ചെയ്‌ത ‘ആർക്കറിയാം’ ക്ളീൻ -യു സർട്ടിഫിക്കറ്റോടെ ഏപ്രിൽ മൂന്നിന് റിലീസ് ചെയ്യും.

മൂൺഷോട്ട് എന്റർടെയിൻമെന്റ്സിന്റെയും, ഒപിഎം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പാർവ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേർളിയും റോയിയുമായി എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ രണ്ടു ടീസറിനും, ‘ചിരമഭയമീ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രാഹകൻ ആവുന്ന ചിത്രത്തിനായി ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്‌തനായ സംഗീതജ്‌ഞൻ സഞ്‌ജയ് ദിവേച്ഛയാണ് ഈണം പകരുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ- രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ആർട്ട് ഡയറക്‌ടർ- ജ്യോതിഷ് ശങ്കർ, കോസ്‌റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- രഞ്‌ജിത്ത് അമ്പാടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- അരുൺ സി തമ്പി, സന്ദീപ രക്ഷിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ- വാവ, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, പരസ്യകല- ഓൾഡ് മോങ്ക്സ്.

Read Also: വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടറിൽ കാലിടറി കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE