വിദേശമദ്യം കടത്താൻ ശ്രമം; 466 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

By Team Member, Malabar News
Ajwa Travels

കാസർഗോഡ് : വാനിൽ കടത്താൻ ശ്രമിച്ച 466 ലിറ്റർ കർണാടക നിർമിത വിദേശമദ്യം ജില്ലയിൽ പിടികൂടി. ദേശീയപാതയിലെ പുല്ലൂരിൽ വച്ചാണ് എക്‌സൈസ്‌ സംഘം മദ്യം പിടികൂടിയത്. തുടർന്ന് സംഭവത്തിൽ കാസർഗോഡ് ബദിരടുക്ക സ്വദേശിയായ സുരേഷ(32) അറസ്‌റ്റിലായി.

എക്‌സൈസ്‌ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ദേശീയപാതയിൽ പരിശോധന നടത്തിയത്. തുടർന്ന് വാനിൽ നിന്നും 54 ബോക്‌സുകളിലായി 180 മില്ലിലിറ്ററിന്റെ 48 മദ്യക്കുപ്പികൾ അന്വേഷണ സംഘം കണ്ടെടുത്തു. പ്രതിക്കൊപ്പം തന്നെ മദ്യം കടത്തിയ വാനും എക്‌സൈസ്‌ സംഘം പിടിച്ചെടുത്തു.

കാസർഗോഡ് എക്‌സൈസ്‌ ആന്റി കറപ്ഷൻസ് സെൽ സർക്കിൾ ഇൻസ്‌പെക്‌ടർ പിപി ജനാർദനന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ പ്രിവന്റീവ് ഓഫീസർ എംവി സുധീന്ദ്രൻ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ പി മനോജ് , ശൈലേഷ് കുമാർ, മോഹൻ കുമാർ, ഡ്രൈവർ ദിജിത് എന്നിവർ അന്വേഷ സംഘത്തിൽ ഉണ്ടായിരുന്നു.

Read also : ദുൽഖർ-ബൽകി ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE