മാവേലിക്കരയിൽ അരുൺ കുമാർ, വയനാട്ടിൽ ആനി; സിപിഐ സ്‌ഥാനാർഥി പട്ടികയായി

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശൂരിൽ വിഎസ് സുനിൽ കുമാറും മൽസരിക്കും.

By Trainee Reporter, Malabar News
annie-raja-kerala-cpi
ആനി രാജ, പന്ന്യൻ രവീന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്‌ഥാനാർഥി പട്ടികയായി. മാവേലിക്കരയിൽ സിഎ അരുൺ കുമാറിനെ മൽസരിപ്പിക്കാൻ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായി. വയനാട്ടിൽ ആനി രാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശൂരിൽ വിഎസ് സുനിൽ കുമാറും മൽസരിക്കും.

അന്തിമ തീരുമാനം ഇന്ന് വൈകിട്ട് മൂന്നമണിക്ക് ചേരുന്ന സംസ്‌ഥാന കൗൺസിൽ യോഗത്തിൽ ഉണ്ടാകും. സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനായി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളെ കാണും. മാവേലിക്കരയിൽ സിഎ അരുൺകുമാറിന്റെ പേരിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ജില്ലാ കൗൺസിൽ അംഗവും മന്ത്രി പി പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ് സിഎ അരുൺ കുമാർ.

ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരും ജില്ലാ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, അരുൺ കുമാറിന്റെ പേരിനാണ് എക്‌സിക്യൂട്ടീവിൽ മുൻ‌തൂക്കം ലഭിച്ചത്. തിരുവനന്തപുരത്ത് സ്‌ഥാനാർഥിയായി പരിഗണിക്കുന്ന മുതിർന്ന നേതാവും മുൻ സംസ്‌ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ മൽസരത്തിന് പൂർണസമ്മതം അറിയിച്ചിട്ടില്ല.

Most Read| ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE