ആര്യനാട് കെഎസ്ആർടിസി ബസ് അപകടം; പരിക്കേറ്റയാള്‍ മരണപ്പെട്ടു

By News Bureau, Malabar News
ksrtc accident
Ajwa Travels

തിരുവനന്തപുരം: ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്‌ച കാലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോമൻ നായർ (65) എന്നയാളാണ് മരിച്ചത്. അഞ്ച് കുട്ടികൾ ഉൾപ്പടെ ആറുപേർക്കാണ് അപകടത്തിൽ പരിക്കേറ്റിരുന്നത്.

നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെ ആയിരുന്നു അപകടം. വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു.

രാവിലെ സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.

ചെറുമഞ്ചൽ സ്വദേശിയാണ് മരിച്ച സോമൻ നായർ. ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റുള്ളവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.

Most Read: ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE