ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ഫൈനലിൽ ഇന്ന് മേരികോം ഇറങ്ങും

By Staff Reporter, Malabar News
mery-kom
Ajwa Travels

ദുബായ്: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യനാകാൻ മേരികോം ഇന്നിറങ്ങുന്നു. കസാഖിസ്‌ഥാന്റെ നാസിം കിസായിബേയ് ആണ് എതിരാളി. വൈകിട്ട് ഏഴരക്ക് ദുബായിലാണ് മൽസരം നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശീലന മൽസരമായാണ് മേരികോം ഇതിനെ കാണുന്നത്.

ഇവിടെ ജയിച്ചാൽ ഒളിമ്പിക്‌സ് റിംഗിൽ ആത്‌മവിശ്വാസത്തോടെ ഇറങ്ങാമെന്ന് താരം കണക്കുകൂട്ടുന്നു. സെമിയിൽ മംഗോളിയയുടെ ലുൽസൈ ഖാനെ തോൽപ്പിച്ചാണ് മേരി കോമിന്റെ മുന്നേറ്റം. കലാശപ്പോരിൽ നാസിം കിസായിബേയിക്ക് എതിരെ ഇറങ്ങുമ്പോൾ മേരികോമിന് തന്നെയാണ് മുൻതൂക്കം.

നേരത്തെ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മേരികോമിനായിരുന്നു ജയം. ടൂർണമെന്റിൽ അഞ്ച് തവണ താരം സ്വർണം നേടിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ മേരികോമിന് പുറമെ 75 കിലോഗ്രാം വിഭാഗത്തിൽ പൂജ റാണിയും 81 കിലോഗ്രാമിൽ അനുപമയും ഫൈനലിൽ എത്തിയിട്ടുണ്ട്.

Read Also: ബോളിവുഡിലേക്ക് പറക്കാനൊരുങ്ങി വിശാഖ് നായർ; ചിത്രം ആഗസ്‌റ്റോടെ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE