ബോളിവുഡിലേക്ക് പറക്കാനൊരുങ്ങി വിശാഖ് നായർ; ചിത്രം ആഗസ്‌റ്റോടെ എത്തും

By Staff Reporter, Malabar News
vishakh nair
വിശാഖ് നായര്‍
Ajwa Travels

2016ല്‍ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് വിശാഖ് നായര്‍. ‘ആനന്ദ’ത്തിന് ശേഷം പത്തോളം ചിത്രങ്ങളിലും വെബ്‌സീരീസിലും വേഷമിട്ട താരം ഇപ്പോള്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിശാഖ് അഭിനയിച്ച ‘തോഫ’ എന്ന ഹിന്ദി മ്യൂസിക് ആല്‍ബം റിലീസ് ചെയ്‌തത്‌. ഈ ആൽബത്തിലൂടെ പാന്‍ ഇന്ത്യന്‍ പരിവേഷത്തില്‍ എത്തി നില്‍ക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദി ആല്‍ബത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ചും വിശാഖ് മനസ് തുറന്നത്.

ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗവും കഴിഞ്ഞുവെന്നും അതിനിടയിലാണ് ലോക്ക്ഡൗണ്‍ വന്നതെന്നും വിശാഖ് പറഞ്ഞു. ‘രാജ്സ്ഥാന്‍, ഡെല്‍ഹി, മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ആഗസ്‌റ്റ് ആകുമ്പോഴേക്കും സിനിയുടെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് വിശ്വസിക്കുന്നത്,’ വിശാഖ് നായർ പറഞ്ഞു.

അതേസമയം സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത ‘തോഫ’യ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്‌ത ഹിന്ദി സംഗീതകാരൻ വൈഭവ് പാനിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. ആല്‍ബത്തിനായി ഈണം പകര്‍ന്നതും വരികൾ രചിച്ചതും ഇദ്ദേഹം തന്നെയാണ്. സംഗീത ഭട്ടാചാര്യ എന്ന ഗായികയാണ് ആല്‍ബത്തില്‍ വിശാഖിനൊപ്പം അഭിനയിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ഷൂട്ടിങ്.

Read Also: പോർട്ടോയിൽ നീലപ്പടയുടെ ഗർജ്‌ജനം; സിറ്റിയെ തകർത്ത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE