ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു

By News Desk, Malabar News
Derek Chauvin
Ajwa Travels

വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു.

75 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഡെറക്കിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ എട്ട് ആഴ്‌ചകൾക്കകം വിധിക്കും. കോടതി നടപടികൾ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിക്കുകയും ഫ്‌ളോയിഡിന്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുകയും ചെയ്‌തു.

2020 മെയ് 25നാണ് മിനിയാ പോലീസിലെ സുരക്ഷാ ഉദ്യോഗസ്‌ഥനായ ഡെറക് ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മൂന്ന് സഹപ്രവർത്തകർ കൊലപാതകത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്‌തത്‌. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന ഫ്‌ളോയിഡിന്റെ കരച്ചിൽ അവരുടെ ചെവിയിൽ പതിച്ചില്ല. അരുംകൊലയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധം നിറഞ്ഞു. തുടർന്ന്, കറുത്ത വർഗക്കാരോടുള്ള ക്രൂരതക്കെതിരെ പ്രതിഷേധവുമായി ലോകമെമ്പാടുമുള്ള ജനങ്ങളാണ് രംഗത്തെത്തിയത്.

Also Read: കോവിഡ് കൊടുങ്കാറ്റായി വീശുന്നു; ലോക്ക്ഡൗണിന്റെ ആവശ്യമില്ല, നമ്മൾ അതിജീവിക്കും; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE