സെന്റ് പോൾ: അമേരിക്കയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും പോലീസ് ഓഫിസറുമായ ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി. ഫ്‌ളോയിഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ വർധിപ്പിച്ചത്. നിലവിൽ ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിൻ.
2020 മെയ് 25ന് മിനസോട്ടയിലെ മിനിയപ്പലീസിൽ വ്യാജ കറൻസി കൈവശം വെച്ചുവെന്ന് ആരോപിച്ചാണ് പോലീസ് ഫ്‌ളോയിഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ 20 യുഎസ് ഡോളറിന്റെ വ്യാജ കറൻസി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പിടികൂടിയത്. എട്ട് മിനിറ്റ് 46 സെക്കൻഡ് സമയം ഫ്‌ളോയിഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തി പിടിച്ച് ശ്വാസം മുട്ടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇതിൽ 2.53 മിനിറ്റ് ഫ്‌ളോയിഡിന്റെ പ്രതികരണശേഷി നഷ്‌ടപ്പെട്ടുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമായിരുന്നു.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി