നിയമസഭാ തിരഞ്ഞെടുപ്പ്; അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം നിർബന്ധമാക്കി

By Staff Reporter, Malabar News
news-papers
Representational Image
Ajwa Travels

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം നേടണം. രാഷ്‌ട്രീയ പാര്‍ട്ടികളും സ്‌ഥാനാര്‍ഥികളും വ്യക്‌തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്.

വോട്ടെടുപ്പിന് തൊട്ടുമുന്‍പ് തെറ്റിധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കളക്‌ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.

ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വർക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ , സിനിമാ ശാലകള്‍, പൊതുസ്‌ഥലങ്ങളിലെയും സമൂഹ മാദ്ധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ളേകള്‍, ബള്‍ക്ക് എസ്‌എംഎസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്ക് നിലവില്‍ എംസിഎംസി അംഗീകാരം നല്‍കുന്നുണ്ട്. അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ എംസിഎംസി തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

Read Alsoകോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE