കോവിഡ് രണ്ടാം വ്യാപനം; രോഗികളുടെ എണ്ണത്തിൽ കുറവില്ല; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

By News Desk, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസമായി കുറയുന്നില്ലെന്നും ഈ സമയത്ത് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താനായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി 11 സംസ്‌ഥാനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്ര, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ അവസ്‌ഥ മോശമായി തന്നെ തുടരുകയാണ്. മഹാരാഷ്‌ട്രയില്‍ കോവിഡ് വ്യാപനം ഉയർന്നു തന്നെയാണ്. മഹാരാഷ്‌ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000ത്തോളം പുതിയ കേസുകളാണ് റിപ്പോർട് ചെയ്‌തത്‌.

Also Read: ‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE