നിയമസഭാ തിരഞ്ഞെടുപ്പ്; കേരള യാത്രയുമായി ബിജെപിയും, കെ സുരേന്ദ്രൻ നയിക്കും

By Staff Reporter, Malabar News
bjp_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും രംഗത്ത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും. സ്‌ഥാനാർഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്‌ഥാന സമിതി യോഗം ഈ മാസം 29ന് തൃശൂരില്‍ ചേരും.

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് ബിജെപിയും. ഇതിന്റെ ഭാഗമായാണ് കേരള യാത്ര നടത്തുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഫെബ്രുവരി അവസാനം തന്നെ പരിപാടി നടക്കാനാണ് സാധ്യത.

കേന്ദ്ര ചുമതലയുള്ള സിപി രാധാകൃഷ്‌ണൻ ബിജെപി മണ്ഡലം നേതൃയോഗങ്ങളില്‍ പങ്കെടുക്കും. സിപി രാധാകൃഷ്‌ണൻ, ജെപി നഡ്ഡ തുടങ്ങിയവര്‍ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തും. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന ഭീതി ബിജെപിക്കുണ്ട്. ക്രൈസ്‌തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് മുകളിൽ നിന്നുള്ള നിര്‍ദേശം.

Read Also: സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE