സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
OOmmen chandi about palarivattam case

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസുമായി വരുന്നതാണ്. അന്വേഷണത്തോട് സഹകരിക്കും.

കുറ്റം ചെയ്‌തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. അതിനാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. കേസുകളെല്ലാം കരുതിക്കൂട്ടിയുള്ളതാണ്. ഗൂഢ ലക്ഷ്യങ്ങളോടെയാണ് കേസ് എടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ട് യാതൊന്നു ചെയ്യാനാകാതെ പോയ കേസാണ് സോളാര്‍ കേസ്. ഉമ്മൻ ചാണ്ടി ആരോപിച്ചു.

അതേസമയം, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ സിബിഐ അന്വേഷണം നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്‌തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫിന്റെ പ്രതിരോധം. സർക്കാർ നടപടിക്ക് എതിരെ ഹൈബി ഈഡനടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.

Read Also: ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE