ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

By Staff Reporter, Malabar News
Life Mission Corruption Case; The High Court will consider Shivashankar's bail plea today
M. Shivashankar
Ajwa Travels

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ഹരജി സമർപ്പിച്ചത്.

ഇതോടൊപ്പം കേസിൽ സ്വാഭാവിക ജാമ്യം തേടി ശിവശങ്കർ സമർപ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് നാല് ദിവസം മുൻപാണ് രേഖപ്പെടുത്തിയത്. കോടതിയുടെ അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്‌റ്റംസ് നടപടികൾ പുരോഗമിക്കുന്നത്.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജന ചർച്ച ഈ ആഴ്‌ച ആരംഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE