നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ്‌ നേതൃയോഗങ്ങൾക്ക് തുടക്കമായി

By Staff Reporter, Malabar News
kpcc-meetings
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ കെപിസിസി ആസ്‌ഥാനത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി എംഎൽഎമാരുമായി അശോക് ഗെഹ്‌ലോട്ട് കൂടിക്കാഴ്‌ച നടത്തി.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സംഘവും ഇന്നലെയാണ് കേരളത്തിലെത്തിയത്. ഘടക കക്ഷി നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്‌ച നടത്തിയിരുന്നു.

മുന്നണിയെ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർദേശങ്ങൾ സ്വീകരിക്കുകയും കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന ആവശ്യം കക്ഷി നേതാക്കൾ മുന്നോട്ടു വെക്കുകയുമുണ്ടായി. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ഭരണം നേടാമെന്നും കക്ഷി നേതാക്കൾ വ്യക്‌തമാക്കി.

Read Also: കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE