തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സിഐക്ക് മർദ്ദനമേറ്റു

By Desk Reporter, Malabar News
Attack against Youth
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന തലസ്‌ഥാനത്തെ ശിങ്കാരത്തോപ്പ് കോളനിയിൽ പോലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സിഐ ജെ രാകേഷിനാണ് മർദ്ദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംഭവം. തലക്ക് അടിയേറ്റ സിഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനിൽ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘർഷം ഉണ്ടെന്നറിഞ്ഞാണ് ഫോർട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെ സിഐ ജെ രാകേഷിന്റെ തലക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിൽസക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ അറസ്‌റ്റ് കൂടി വൈകാതെ രേഖപ്പെടുത്തും. മുൻപും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പോലീസ് വിഷയത്തെ നോക്കിക്കാണുന്നത്.

Most Read:  കെജ്‌രിവാളിന് എതിരായ ‘വിഘടനവാദ’ ആരോപണങ്ങൾ അന്വേഷിക്കണം; പ്രധാനമന്ത്രിയോട് ചന്നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE