കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിലായിരുന്നു സംഭവം. 2016 മെയ് 20ന് ബിജെപി പ്രാദേശിക നേതാവ് വിലങ്ങോട്ടില്‍ മണിയെ ബോംബെറിഞ്ഞ ശേഷം വെട്ടിപരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ അശോകന്‍.

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കുറ്റ്യാടി പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ വീട്ടിലെത്തി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇയാള്‍ പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.

എസ്‌ഐ അനീഷ് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അന്‍പതോളം പേരടങ്ങുന്ന സംഘമാണ് പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്‌ത്‌ ആശോകനെ മോചിപ്പിച്ചത്.

National News: യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE