ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും

By News Desk, Malabar News
Balabaskar accident_2020 Aug 13
Ajwa Travels

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ഇന്ന് നുണ പരിശോധന നടത്തും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് ഇന്ന് നുണ പരിശോധനക്കു വിധേയരാക്കുക.

ഇവരെ സി.ബി.ഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധര്‍ നുണ പരിശോധനക്കായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന് ആയിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ബാലഭാസ്‌കറിന്റെ കുടുംബം ഇത് തള്ളികളഞ്ഞു. കൊലപാതകമാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചു നില്‍ക്കുകയാണ്.

 Also Read: ശബരിമല; മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE