കൊച്ചി: സംഗീത പ്രേമികളുടെ മനസിൽ മരിക്കാത്ത ഓർമകൾ സമ്മാനിച്ച് കടന്നുപോയ വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ ജീവിത കഥ പറയുന്ന ‘അനന്തരം‘ എന്ന പുസ്‌തകം ഓഡിയോ രൂപത്തില്‍ പുറത്തിറക്കി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്. ജാസി ഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ് ഓഡിയോ ബുക്ക് പുറത്തിറക്കിയത്.
ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനുമായ ജോയ് തമലമാണ് ‘അനന്തരം’ എന്ന പുസ്‌തകം രചിച്ചത്. ബാലഭാസ്‌കറിന്റെ ജീവിതത്തിലെയും സംഗീത വഴികളിലെയും യഥാർഥ്യങ്ങൾ വിശദമായി പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ അമ്മ, അച്ഛന്‍, അമ്മാവന്‍, ഗുരുനാഥന്‍, എന്നിങ്ങനെ അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയവരിലൂടെയാണ് പുസ്‌തകം കഥ പറയുന്നത്.
View this post on Instagram
സൈന്ദവ പബ്ളിക്കേഷൻസ് ആണ് പുസ്‌തകത്തിന്റെ പ്രസാധകര്‍. ജോയ് തമലം തന്നെ രചിച്ച ‘ബാലഭാസ്‌കര്‍ സൗഹൃദം, പ്രണയം, സംഗീതം’ എന്ന പുസ്‌തകത്തിന്റെ രണ്ടാം ഭാഗമാണ് ‘അനന്തരം’.
Also Read: സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്