ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതിയുടെ വിശദമായ മൊഴിയെടുത്തു

By Staff Reporter, Malabar News
balachandra-kumar
Ajwa Travels

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ യുവതിയിൽ നിന്ന് പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ രഹസ്യമൊഴി നൽകിയ യുവതിയിൽ നിന്ന് കൂടുതൽ കാര്യങ്ങളിൽ വ്യക്‌തത വരുത്തുന്നതിനാണ് ഇന്നും മൊഴി എടുത്തത്.

തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ്‌പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. യുവതിയുടെ മൊഴി മുഴുവൻ രേഖപ്പെടുത്തിയ പോലീസ്, കേസിൽ തുടർ നടപടികളുമായി മുന്നോട്ട് പോകും. ഹോം നഴ്‌സായി ജോലി ചെയ്യുന്ന യുവതിയെ പത്ത് വർഷം മുൻപ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനദൃശ്യങ്ങൾ മൊബൈല്‍ ഫോണിൽ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് വരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി മൊഴി നൽകിയത്.

Read Also: സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE