സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്

By Staff Reporter, Malabar News
indian-stock-exchange
Ajwa Travels

മുംബൈ: റിസർവ് ബാങ്കിന്റെ വായ്‌പാനയ പ്രഖ്യാപനം വരാനിരിക്കെ രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഐടി, ഓട്ടോ, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്‌സ് 657 പോയിന്റ് നേട്ടത്തിൽ 58,465ലും നിഫ്റ്റി 197 പോയിന്റ് ഉയർന്ന് 17,463ലുമാണ് ക്ളോസ് ചെയ്‌തത്.

വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റ് പിൻമാറുമ്പോൾ, രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർ ഇത് നേട്ടമാക്കാൻ നടത്തുന്ന ഇടപെടലാണ് വിപണിയെ ചലിപ്പിക്കുന്നത്. ഓരോ ഇടിവിലും ഓഹരികൾ വാങ്ങി ശരാശരി മൂല്യം നിലനിർത്തി ദീർഘ കാലയളവിൽ മികച്ച നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം നിക്ഷേപകർക്കുള്ളത്.

ആഗോള വിപണികളിലെ നേട്ടവും ബുധനാഴ്‌ച രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു. കോൾ ഇന്ത്യ, മാരുതി സുസുകി, ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ഒഎൻജിസി, സൺ ഫാർമ, ബിപിസിഎൽ, ഐടിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നഷ്‌ടം നേരിടുകയും ചെയ്‌തു.

Read Also: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE