സ്വകാര്യ ട്യൂഷന് വിലക്ക്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്‌ഥലം മാറ്റി

By Trainee Reporter, Malabar News
Kannur university
Ajwa Travels

കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി വലിക്കികൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്‌ഥാപനം നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ സ്‌ഥലം മാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായി മലപ്പുറം ഗവ. വനിതാ കോളേജിലേക്കാണ് അധ്യാപകനെ സ്‌ഥലം മാറ്റിയത്.

സ്വകാര്യ ട്യൂഷൻ സ്‌ഥാപനത്തിന്റെ നടത്തിപ്പിൽ അധ്യാപകൻ ഉൾപെട്ടെന്ന വിജിലൻസ് ഡയറക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ഇതോടെ സ്വകാര്യ ട്യൂഷൻ വിലക്കിയും സർക്കാർ-എയ്‌ഡഡ്‌ കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് നിരീക്ഷിക്കുന്നതിനായി നിർദ്ദേശം നൽകിയും ഡയറക്‌ടർ സർക്കുലർ പുറത്തിറക്കി.

അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോർട് നൽകണമെന്നാണ് സർക്കുലറിലെ നിർദ്ദേശം. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായ ചന്ദ്രമോഹനെതിരെ നടപടി വൈകുന്നതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നേരത്തെ ഗവർണർക്കടക്കം പരാതി നൽകിയിരുന്നു.

Most Read: തനിക്ക് ഇതുവരെ നീതി ലഭിച്ചില്ല, ഏക പ്രതീക്ഷ സർക്കാരിൽ; അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE