ബംഗളൂര് താരം അജയ് ഛേത്രി ഇനി ഈസ്‌റ്റ് ബംഗാളില്‍

By Staff Reporter, Malabar News
ajay chettri
അജയ് ഛേത്രി
Ajwa Travels

ബംഗളൂര്: ഐഎസ്എല്ലില്‍ ബംഗളൂര് എഫ്‌സിയുടെ യുവതാരം അജയ് ഛേത്രിയെ സ്വന്തമാക്കി ഈസ്‌റ്റ് ബംഗാള്‍ എഫ്‌സി. അവസാന അഞ്ച് വര്‍ഷങ്ങളായി ബംഗളൂര് എഫ്‌സിക്കൊപ്പം ഉണ്ടായിരുന്ന ഈ മധ്യനിര താരത്തെ ലോണ്‍ അടിസ്‌ഥാനത്തില്‍ ആണ് ഈസ്‌റ്റ് ബംഗാള്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്.

ബംഗളൂരുവിന്റെ യുവ ടീമുകള്‍ക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുള്ള താരമാണ് അജയ് ഛേത്രി. ബംഗളൂര് റിസേര്‍വ്‌സിനൊപ്പം ബംഗളൂര് സൂപ്പര്‍ ഡിവിഷന്‍ കിരീടം സ്വന്തമാക്കിയ താരം നേരത്തെ ഹൈദരബാദിലും ലോണില്‍ കളിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ ബംഗളൂര് സീനിയര്‍ സ്‌ക്വാഡില്‍ ഇടം പിടിച്ച താരം ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെയാണ് തന്റെ അരങ്ങേറ്റവും നടത്തിയത്. ഈസ്‌റ്റ് ബംഗാള്‍ നിരയില്‍ മികച്ച പ്രകടനം താരത്തിന് കാഴ്‌ചവെക്കാനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read Also: സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE