കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം

By Staff Reporter, Malabar News
bank_covid restriction
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം.

ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംയുക്‌ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് കോവിഡ് സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ‘വര്‍ക്കം ഫ്രം ഹോം’ നടപ്പാക്കാനും തീരുമാനമെടുത്തു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്‌ചയില്‍ അഞ്ച് ദിവസമാക്കണമെന്നും അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും കത്തില്‍ സംഘടന ആവശ്യപ്പെട്ടിരുന്നു.

Read Also: കേരളത്തിന് അടിയന്തരമായി വാക്‌സിന്‍ അനുവദിക്കണം; ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE