സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി

By Desk Reporter, Malabar News
Messi_2020-Sep-27
Ajwa Travels

വിവാദങ്ങൾക്കും ടീമിലെ പൊളിച്ച് പണികൾക്കും ഒടുവിൽ മത്സരാവേശത്തിലേക്ക് വീണ്ടും ബാഴ്‍സലോണ. ഈ സീസണിലെ ആദ്യ മത്സരത്തിനായാണ് ബാഴ്‍സലോണ ഇന്നിറങ്ങുന്നത്. വിയ്യറയലാണ് ബാഴ്‍സയുടെ എതിരാളികൾ.

പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട് എങ്കിലും റൊണാൾഡ് കോമൻ പരിശീലകനായി എത്തിയ ശേഷം ബാഴ്‍സ ഇതാദ്യമായാണ് ഒരു ഔദ്യോഗിക മത്സരത്തിനായി ബൂട്ട് കെട്ടുന്നത്. അതേ സമയം സുവാരസ്, വിദാൽ, റാക്കിറ്റിച്, സെമെഡോ, എന്നിവരില്ലാതെയുള്ള ക്ലബ്ബിന്റെ ആദ്യ മത്സരം കൂടിയാണിത്.

ഏതായാലും സൂപ്പർ താരം മെസിയിലേക്കു തന്നെയാകും ആരാധകരുടെ കണ്ണുകൾ പായുക. മാത്രവുമല്ല കോമന്റെ തന്ത്രങ്ങൾ എങ്ങനെ ആകുമെന്നും ഇന്ന് കണ്ടറിയാം. അതേ സമയം പുതിയ അറ്റാക്കിംഗ് താരങ്ങളും ഡിഫൻസീവ് താരങ്ങളും എത്തിയില്ല എന്നത് ആദ്യ മത്സരത്തിൽ ബാഴ്‍സലോണക്ക് വിനയാകാൻ ഇടയുണ്ട്.

കൗട്ടീനോ ഡെംബലെ എന്നിവർ ടീമിലേക്ക് തിരികെ എത്തുന്നു എന്നതുമാത്രമാണ് ടീമിന് നേരിയ ആശ്വാസം നൽകുന്നത്. മാത്രവുമല്ല മധ്യനിരയിൽ പ്യാനിച് അരങ്ങേറ്റം കുറിക്കാനും സാധ്യത ഏറെയാണ്.

ഗോൾക്കീപ്പർ ടെർ സ്റ്റേഗൻ പരിക്കിന്റെ പിടിയിൽ ആയതിനാൽ നെറ്റോ ആകും ഇത്തവണ ബാഴ്സയുടെ വല കാക്കുക. ഇന്ന് രാത്രി 12.30നാണ് മത്സരം അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE