മാനസിക പിരിമുറുക്കം ഇല്ലാതാക്കാം; ഒരു കപ്പ് കാപ്പിയിലൂടെ

By News Desk, Malabar News
MalabarNews_coffee
Ajwa Travels

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഒരു ശീലമാണോ.. അങ്ങനെ ശീലം ഇല്ലെങ്കില്‍ ഉടനെ തുടങ്ങിക്കോളൂ. ഒരു കപ്പ് കാപ്പി കുടിക്കുന്നതുകൊണ്ട് പലതാണ് കാര്യം. കാപ്പി കുടിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി കുടിക്കണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍-

  • ആന്റി ഓക്‌സിഡന്റുകള്‍:  കാപ്പിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് എന്നും ഉൻമേഷം തരുന്നു.
  • മാനസിക പിരിമുറുക്കം ഇല്ലാതാക്കും: കാപ്പി കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറക്കുന്നു.
  • കരളിന് ഉത്തമം: കാപ്പി കുടിക്കുന്നത് കരളിന് നല്ലതാണെന്നും പറയുന്നുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.

Also Read: ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

  • അര്‍ബുദത്തെ തടയുന്നു: അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്‍നങ്ങള്‍ ഇല്ലാതാക്കാന്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്.
  • ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും: മനുഷ്യരിലെ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പി നല്ലതാണ്. ഒന്നര കപ്പ് കാപ്പിയെങ്കിലും അധികമായി കുടിച്ചാല്‍ ടു ടൈപ്പ് പ്രമേഹത്തിനുള്ള സാധ്യത പതിനൊന്നു ശതമാനം വരെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE