ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

By News Desk, Malabar News
MalabarNews_lgbt
Ajwa Travels

ഡെല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ സംവരണം നല്‍കാനാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ തുടങ്ങിയത്.

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. വ്യത്യസ്‌തങ്ങളായ നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് അനുഭവിക്കുന്നുണ്ട്. മുഖ്യധാരയില്‍ ആത്‍മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം പ്രധാനം ചെയ്യുക എന്നതാണ് ഇതിനു പരിഹാരം.

Also Read: സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി

സാമുഹ്യക്ഷേമ മന്ത്രാലയം വിവിധ തലത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഈ തീരുമാനം ഉയര്‍ന്നു വന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിര്‍ദേശം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ അനുവാദം കൂടി തേടിയതിന് ശേഷമാകും നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE