കൊച്ചി: ഇന്ത്യയിലെ മെഡിക്കല്‍ കോഴ്‌സുകള്‍ക്കായുള്ള പാഠപുസ്‌തകങ്ങളില്‍ എൽജിബിടിക്യു (ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വിയർ) സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കേരള ഹൈക്കോടതിയില്‍ ഹരജി. പാഠപുസ്‌തകങ്ങളിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. ക്യൂറിഥം ഉള്‍പ്പടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
എൽജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചതാണെന്നും എന്നാല്‍ വിഭാഗക്കാര്‍ക്ക് മാനസിക പ്രശ്‌നമാണെന്ന രീതിയിലാണ് പാഠപുസ്‌തകങ്ങളില്‍ അവതരിപ്പിച്ചതെന്നും ഹരജിയില്‍ പറയുന്നു. ഈ പരാമര്‍ശങ്ങള്‍ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഇത് ഗുരുതര പ്രശ്‌നമാണെന്ന് നിരീക്ഷിച്ച കോടതി വിഷയം പരിശോധിച്ച് തീരുമാനമെടുക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന് നിർദ്ദേശം നൽകി. ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ, ജസ്‌റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയം ഗൗരവമേറിയതാണെന്ന് കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്‌തു.
Also Read: റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം