വനംവകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസ്; അംഗീകരിച്ച് സർക്കാർ

By News Desk, Malabar News

തിരുവനന്തപുരം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന്റെ പുതിയ മേധാവിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ബെന്നിച്ചനെ വനം മേധാവി സ്‌ഥാനത്തേക്കു ശുപാര്‍ശ ചെയ്‌ത്‌ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. നിലവിലെ വനംവകുപ്പ് മേധാവി പികെ കേശവന്‍ ഈ മാസം 31ന് വിരമിക്കും.

മുല്ലപ്പെരിയാര്‍ മരംമുറിക്കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്‌ഥനാണ് ബെന്നിച്ചൻ തോമസ്. ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്നായിരുന്നു നടപടി. പിന്നീട് സർ‌വീസിൽ തിരിച്ചെടുത്തശേഷം വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചു.

Most Read: വിദ്വേഷ പ്രസംഗം; പിസി ജോർജിന് നോട്ടീസ് അയച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE