ബൈഡന്റെ സ്‌ഥാനാരോഹണം; ഇന്ത്യന്‍ ഓഹരിവിപണി സര്‍വ്വകാല റെക്കോഡില്‍

By Staff Reporter, Malabar News
MALABARNEWS-NSE
Representational Image
Ajwa Travels

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. നിലവില്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്റ് കൂടി 12,449 പോയിന്റില്‍ എത്തി നില്‍ക്കുകയാണ്. ജനുവരിക്ക് ശേഷം നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതും ഇന്നാണ്.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതോടെയാണ് വിപണി ഉണര്‍ന്നത്. ബൈഡന്റെ സ്‌ഥാനാരോഹണം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് വിപണി കുതിക്കുന്നത്.

സെന്‍സെക്‌സിലെ മുഴുവന്‍ ഓഹരികളും ലാഭത്തോടയാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളെല്ലാം ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ നേട്ടമുണ്ടാക്കി.

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ നിഫ്റ്റി 12,650 പോയിന്റ് തൊടുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

Read Also: ബിഹാറിൽ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; കൂറുമാറ്റം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE