രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

By Staff Reporter, Malabar News
Malabarnews_covid in india4
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്. നിലവില്‍ 79,464,29 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഇന്നലെ മാത്രം 488 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്‌.

119,502 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. ഇന്നലെയും രോഗമുക്‌തി നിരക്ക് കൂടുതലായിരുന്നു. ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 72,010,70 ആയി.

നിലവില്‍ 62,58,57 പേരാണ് ചികില്‍സയില്‍ ഉള്ളത്. 90.62 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. 958,116 സാമ്പിളുകളാണ് കഴിഞ്ഞ ഒരു ദിവസത്തിന് ഇടയിൽ പരിശോധിച്ചത്.

Read Also: ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE